2022 ഡിസംബർ 18, ഞായറാഴ്‌ച

മൗനം

മൗനം


ക്രോധം ജ്വലിക്കുന്ന വാചാലതയില്‍

മൗനം നിശബ്ദമായി പ്രതീക്ഷിക്കുന്ന മനസ്സുണ്ട്...


വിതുമ്പുന്ന കണ്ണുകള്‍ പറയാതിരുന്ന

ഒരായിരം വാക്കുകള്‍ സൂക്ഷിക്കുന്ന മൗനത്തിന്റെ കുഞ്ഞു ചെപ്പുണ്ട്...


വാചാലതയുടെ ഓളങ്ങള്‍ അവസാനിക്കുന്നത്

മൗനത്തിന്റെ തീരത്തെന്ന തിരിച്ചറിവാകണം,

അതെനിക്കു ഇത്രയേറെ പ്രിയങ്കരമാക്കിയത്...


ശേഷികുന്നത് ഒരു ചോദ്യം മാത്രം

മൗനം, മനസ്സിന്റെ

മറയോ , കണ്ണാടിയോ...?


- അഖിലേഷ് മോഹന്‍