സുഹൃത്ത്
ഇടറുന്ന ജീവിത വീഥികളില്‍ .......
എന്നോ ഒരിക്കല്‍ കണ്ടു നിന്നെ ഞാന്‍
എപ്പഴെന്നറിയാതെ, കൈകള്‍ ചേര്‍ത്ത് പിടിച്ചു.....
ദൂരം കുറെ ഒന്നിച്ചു നടന്നു ഞാന്‍.
ദൂരം ഒരുപാട് പിന്നിട്ടില്ലെങ്കിലും,
നടന്നു നീങ്ങിയ ഇത്തിരി നേരം
ഒരു ആയുഷ്‌കാലത്തിന്റെ ഓര്‍മ്മകള്‍ എന്നില്‍ വിടര്‍ത്തുന്നു....
സ്വര്‍ഗ്ഗം മണ്ണില്‍ വന്നിറങ്ങുന്ന നിമിഷങ്ങള്‍
കൈ കോര്‍ത്ത് നടക്കുമ്പോഴും....
ഒരു ഭയം എന്നില്‍ എവിടെയോ ഉറങ്ങി കിടക്കുന്നു......
ഒരിക്കല്‍ നിന്റെ ഈ കൈകളും മാഞ്ഞുപോകും...
വേദനയോടെ നില്‍ക്കുന്ന ആ നിമിഷങ്ങളില്‍
ഞാന്‍ എന്നോട് മന്ത്രിക്കേണ്ട വരികള്‍
ഇപ്പഴേ മനസ്സില്‍ കുറിച്ചിടുന്നു......
മറഞ്ഞു പോയ ഒരുപാട് മുഖങ്ങളില്‍ ഒന്ന് കൂടെ.....
എന്തിനു മനസ്സേ നീ വേദനിക്കുന്നത്..?
ഉത്തരം കണ്ണീരില്‍ കുതിര്‍ന്നു തീരും.....
- അഖിലേഷ് മോഹന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....