'ഞാന്‍'
അറിയാം ഒരുപാടെന്നു, വിശ്വസിക്കുന്ന മനസുകളില്‍ 'ഞാനും' ഒരാള്‍ ...
വിവരം ഉറുബിനോളം ഇല്ലെന്നു മനസിലാക്കുന്ന നിമിഷങ്ങളും 'എന്റേത് ' തന്നെ...
അഹങ്കാരത്തിന്റെ മുനമ്പില്‍ 'ഞാന്‍ ' കാണുന്നത് എന്നെ മാത്രം...
നിഷ്‌കളങ്കതയുടെ പടികളില്‍ ... 'ഞാന്‍ ' ഇല്ലാതാകുന്നു..
നന്മയുടെ ഉറവിടം ' എന്നില്‍ ' നിന്നാകാം ഉത്ഭവിച്ചത്...
ആരും കാണുന്നില്ലെന്ന ഭാവത്തില്‍ പാല്‍ കുടിക്കുന്ന പൂച്ചയ്കും 'എന്റെ' മുഖം !
വാക്കും, പ്രവര്‍ത്തിയും ശ്രേഷ്ടമായ മറ്റൊരാള്‍ ... അതു ' ഞാന്‍ ' മാത്രം...
വ്യര്‍ത്ഥം ഈ ജന്മം എന്ന കാഴ്ചപാടും ' എനിക്കു ' സ്വന്തം.
വിമര്‍ശനം എന്റേതെങ്കില്‍ ' ഞാന്‍ ' അറിവാളന്‍ ....
വിമര്‍ശനം 'എനിക്കു' നേരെയെങ്കില്‍ .... അവര്‍ക്കു നാമം 'വിമര്‍ശകര്‍ ' !
വായിച്ചും പറഞ്ഞും ചിരിക്കുന്നു ' ഞാന്‍ '...
ഈ ' ഞാന്‍ ' ഇനിയും നിനക്കഞ്ജനോ...?
- അഖിലേഷ് മോഹന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....