2022 ജനുവരി 28, വെള്ളിയാഴ്‌ച

കടിഞാണിട്ട പുഞ്ചിരികള്‍

 കടിഞാണിട്ട പുഞ്ചിരികള്‍

കുതിര്‍ന്നുണങ്ങിയ കണ്ണുനീരും

ഹൃദയത്തിലെ മരവിച്ച ഒരു വേദനയും...

ഒരു ദുഃഖം ഉരുകി തീര്‍ന്നതാണോ

അതോ സ്വയം മറക്കാന്‍ ശ്രമിക്കുന്നതോ ?


കടിഞാണിട്ട പുഞ്ചിരികള്‍, ചിത്രശലഭങ്ങളെ പോലെ

പറന്നടുക്കുന്നു എന്നൊരു തോന്നല്‍

കടന്നുപോയ മാനസികാവസ്ഥകളെ,

ആരോടും ബോധ്യപെടുത്താനില്ല


ബോധ്യപെടുത്തലുകളില്‍ അര്‍ത്ഥമില്ലെന്നു

മനസിലാക്കിത്തന്നവര്‍ക്ക് നന്ദി

ഇനി ഒരിക്കല്‍ കൂടെ ചിരിക്കട്ടെ ഞാന്‍,

ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ...


- അഖിലേഷ് മോഹന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....