ഇനിയും ജനിച്ചില്ല ഞാന്‍ ...
ആരും കൊതിക്കുന കഥാപാത്രങ്ങള്ക്ക് ജീവന്‍ നല്കും നിന്റെ തൂലികയെ അത്ഭുതത്തോടെ നോക്കി നില്കുന്നു ഞാന്‍...
മരിച്ചിട്ടും മരിക്കാത്ത കഥാപാത്രങ്ങള്‍ പോലും എന്നെ അതിശയിപ്പിക്കുന്നു...
ജീവന്‍ തുളുമ്പും നിമിഷങ്ങളെ അന്വര്ത്ഥമാക്കും നിന്റെ കഥാപാത്രങ്ങളോടു എനിക്കെന്തേ ഈ അസൂയ്യ...
ലോകമറിയാതെ ഈ ഇരുട്ടില്‍ ഇരിക്കവേ...
പരിഭവങ്ങളില്ലാതെ പ്രതീക്ഷയോടെ കാത്തിരിപ്പൂ ഞാന്‍...
നിന്റെ തൂലികയില്‍ വന്നൊന്നു ജനിക്കാന്‍...
- അഖിലേഷ് മോഹന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....