മരണത്തിന്റെ മണം
സുപരിചിതമീ തീരങ്ങള്‍
എന്റെ സന്ധ്യകള്ക്കുു നിറമേകിയവ....
കടലിനെ അറിയുവാനോ..
തിരമാലകള്ക്കു കൂട്ടിരിക്കുവാനോ...
വന്നതത്രയും എന്തിനെന്നറിഞീല ഞാന്‍
തലോടും കാറ്റിലെ...
സാന്ത്വനത്തിന്‍ മാധുര്യം.....
വേദനയകറ്റും പ്രിയ തോഴനാക്കി നിന്നെ
നിന്നിലിന്നൊഴുകി നടക്കവേ...
തിരിച്ചറിയുന്നു ഞാന്‍...
തീരങ്ങളില്‍ എന്നെ തലോടിയ കാറ്റിലെന്നും....
മരണത്തിന്റെ മണമായിരുന്നു !
- അഖിലേഷ് മോഹന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....