2022 ജനുവരി 28, വെള്ളിയാഴ്‌ച

തിരിച്ചറിവ്

 തിരിച്ചറിവ്

യാത്ര നാട്ടിലേക്കായിരുന്നു.... ബാല്യത്തിന്റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന എന്റെ കൊച്ചു ഗ്രാമം. ബൈക്കില്‍ ഒറ്റയ്ക്കുള്ള യാത്ര ഒന്ന് വേറിട്ടതാണ്.


നാട്ടില്‍ എത്തിയതും കുഞ്ഞനിയനാണ് ഓടി വന്നു കെട്ടിപ്പിടിച്ചത്.... അവനുണ്ടായിരുന്ന കളിപാട്ടങ്ങളെക്കാള്‍ മൂല്യം എനിക്ക് കിട്ടി.. അവടെന്നിന്നു ഇറങ്ങും വരെ അവന്റെ കളിപാട്ടങ്ങള്‍ അനാഥരെ പോലെ കിടന്നു...


എന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അപ്പുപനും അമ്മുമയും ഉമ്മറത്ത് കണ്ണും നട്ടിരിപുണ്ട്... തിക്തമായ ജീവിതാനുഭവങ്ങള്‍ നല്‍കിയ ദുഖങ്ങളും പ്രതിസന്ധികളും എന്നോട് പങ്കുവച്ചു... അവരുടെ കണ്ണുകളില്‍ ആശ്വാസം പകരാന്‍ ആരോ അടുത്തുണ്ട് എന്ന തോന്നലിന്റെ തിളക്കം ഞാന്‍ കണ്ടു... എന്തെന്നില്ലാത്ത അഭിമാനം തോന്നി...


5 വയസ്സിനു താഴെ ഉള്ളവരും , 60 വയസ്സ് ചെന്നവരുമായി സമയം ചിലവിടണം എന്നതിന്റെ പൊരുള്‍ ഞാന്‍ മനസിലാക്കി...


സൗഹൃദം ഭാവിച്ചു പല്ലിളിക്കുന്നവരേക്കാള്‍‍... ആത്മബന്ധം ഹൃദയത്തിലെ വേദന പങ്കു വെക്കുന്ന ഈ പ്രായം ചെന്നവര്‍ക്കുണ്ട് ...


കണ്ടാല്‍ ചതുര്‍ഥി എന്ന ഭാവത്തോടെ മുഖം തിരിക്കുന്നവരുടെ ഹൃദയത്തെക്കാള്‍ വലിപ്പം ചിരി തോരാതെ കൈ പിടിച്ചു നടന്ന കുഞ്ഞിനുണ്ട് ....


ഈ തിരിച്ചറിവുകള്‍ തന്ന നിമിഷങ്ങള്‍ക്ക് ... നിശബ്ദമായ് പുഞ്ചിരിക്കുന്ന ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.... !


- അഖിലേഷ് മോഹന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....