2022 ജനുവരി 28, വെള്ളിയാഴ്‌ച

ഇന്നലെകള്‍

 ഇന്നലെകള്‍

ഇന്നലെകളുടെ ഓര്‍മ്മയില്‍

ഇന്നത്തെ വര്‍ണ്ണങ്ങളെ, ഞാന്‍ കണ്ടില്ലെന്നു നടിച്ചു

അപ്പോഴും, നല്ലൊരു നാളെ

ഞാന്‍ സ്വപ്നം കണ്ടിരുന്നു എന്നത് സത്യം.


'ഇന്നലെകളുടെ' എണ്ണം കൂടുമ്പോള്‍

സ്വയം നഷ്ടപെടുത്തിയ വര്‍ണ്ണങ്ങളുടെ മൂല്യം

ഞാന്‍ തിരിച്ചറിയുന്നു...


മനസ്സിന്റെ സങ്കീര്‍ണതകള്‍ മാറ്റിവച്ചു,

ഞാന്‍ എന്നോടായി മന്ത്രിക്കുന്നു

അരുതേ....

ഓര്‍മ്മകളില്‍ ജീവിക്കരുതേ....


- അഖിലേഷ് മോഹന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....