2022 ജനുവരി 28, വെള്ളിയാഴ്‌ച

കാത്തിരിപ്പ്

 കാത്തിരിപ്പ്

മരുഭൂമിയില്‍ വെള്ളം കണ്ട സന്തോഷത്തോടെ പറന്നടുത്ത മഴപാറ്റയെ നോക്കി സന്ധ്യാദീപം


'കണ്ണ് തുറന്നത് മുതല്‍ക്കു പ്രാര്‍ഥനയില്‍ ആയിരുന്നു... നിന്നെ കാണാന്‍ ഇടവരല്ലെ എന്ന്. നമുക്കൊന്നിച്ച് ഒരു സ്വപ്നമില്ല. പിന്നെന്തിനു നീ എന്നെത്തേടി വരുന്നു... '


'കാണില്ലെന്നറിഞ്ഞിട്ടും... കാത്തിരിക്കുന്നതില്‍ ഒരു സുഖമുണ്ട് '


ആ വാക്കുകള്‍ അവസാനത്തെതാക്കി തന്നെ പുണര്‍ന്നു എരിഞ്ഞടങ്ങിയ മഴപാറ്റയുടെ ഓര്‍മയിലായിരിക്കണം, ഇനിയാര്‍ക്കു വേണ്ടി വെളിച്ചം വിതറാന്‍ എന്ന ചോദ്യത്തില്‍ ദീപം ഒരു പുകച്ചുരുള്‍ ബാക്കിയാക്കി കെട്ടടങ്ങിയത്....


ഈ കുഞ്ഞു സ്‌നേഹത്തിന്റെ കഥ പറയാന്‍ താജ്മഹലുകള്‍ ഇവര്‍ ബാക്കിയാക്കാറില്ല ...


- അഖിലേഷ് മോഹന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....