മണലിന്റെ ദാഹം
തണുത്തുറയുന്ന വിമാനത്താവളങ്ങള്‍ക്കു,
ഗ്രാമത്തിന്‍ സുഗന്ധത്തെ വെല്ലാന്‍ കെല്‍പെന്ന മിഥ്യാ ധാരണകള്‍..,....
സ്വപ്നങ്ങളിലെ കൂറ്റന്‍ അമ്പരച്ചുബികളിലെ
ശ്വാസം മുട്ടിക്കുന്ന മുറികള്‍ പണ്ടെനിക്കും അന്യം,....
തുന്നിച്ചേര്‍ക്കുന്നൊരാഗ്രഹങ്ങളുടെ കൊട്ടാരത്തില്‍
ബാക്കിയാവുന്നത് വിയര്‍പ്പും , നിശ്വാസങ്ങളും,.....
പ്രാണന്‍ പൊള്ളുന്ന വേനലിലും
ആത്മാവിലെ കുളിര് , നിന്റെ ഓര്‍മകളുടെ ചിത്രം മാത്രം,....
ആഡംബരങ്ങളുടെ നാലു ചുവരുകള്‍ക്കിടയില്‍
അവസാനിക്കുന്നെന്റെ ഓണവും , ഈദും , ക്രിസ്ത്മസ്സും,.....
സ്വപ്നങ്ങള്‍ക്കു ചിറകു മുളക്കവേ
ആയുസ്സിന്റെ കണക്കുപുസ്തകം അവസാനിക്കുമോ,....
നെടുവീര്‍പ്പുകളിലെ പ്രവാസമേ
എന്ന് തീരുമീ മണലിന്റെ ദാഹം,....?
- അഖിലേഷ് മോഹന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മനസ്സില്‍ തോന്നിയത് കുറിക്കാതെ പോവല്ലേ....